കൊല്ലം: നിയമസഭാ മാർച്ചിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട് ജ്യാമ്യം ലഭിച്ച ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന് മൺറോത്തുരുത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി സൂര്യ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു അദ്ധ്യക്ഷനായി. ആർ.എസ്.പി ലോക്കൽ സെക്രട്ടറി ചന്ദ്രബാബു, സന്തോഷ് കുമാർ കൊച്ചുതറ, പി. പ്രകാശ്, സുകുമാരൻ, സുശീല ജയകുമാർ, മനോജ് ബാലകൃഷ്ണൻ, അനീഷ് കുമാർ, മനോജ് ഉപ്പുപടന്നയിൽ, മോഹനൻ കുണ്ടറവയലിൽ തുടങ്ങിയവർ നേതൃത്വം നൽകി.