ചവറ: ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ഗുഹാനന്ദപുരം എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പശേരിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.സുധീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. 68 ഓളം സ്കൂളുകളിൽ നിന്നായി 2000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകൾ ഗുഹാനന്ദപുരം എച്ച്.എസ്.എസ്, ഗവ.യു.പി. എസ്ചവറ സൗത്ത് , എൽ.വി.എൽ.പി.എസ് ചവറ സൗത്ത് എന്നീ സ്കൂളുകളിലായി നടന്നു. ചടങ്ങിൽ പ്രതിഭകൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ നിർവഹിച്ചു.
ഗുഹാനന്ദപുരം എച്ച്.എസ്.എസ് സ്കൂൾ പ്രിൻസിപ്പൽ എസ്.അനിതകുമാരി , ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് വിമൽരാജ്, ഗ്രാമപഞ്ചായത് അംഗം അപർണ രാജഗോപാൽ,അഡ്വ.സജു മോൻ, മീനാകുമാരി, പ്രദീപ് എസ്.പുല്ല്യാഴം, സീതാലക്ഷ്മി,സ്കൂൾ മാനേജർ വി.രാജേന്ദ്രപ്രസാദ്, ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത ,ഗുഹാനന്ദപുരം ക്ഷേത്ര യോഗം പ്രസിഡന്റ് പി. മനു, പൂർവ വിദ്യാർത്ഥി സംഘടന കൺവീനവർ ബാജി സേനാധിപൻ,സ്കൂൾ എച്ച്.എം പി.ജി.വിനോദ്, തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എൽ.ജസ്റ്റസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി.ഗോപിക എന്നിവർ സംസാരിച്ചു.