intuc-
ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യൂ.സി) കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം ജില്ലാതല അവകാശ-പ്രഖ്യാപന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി​കൾ നടത്തിക്കൊണ്ട് പോകുന്നതിന് പച്ചക്കറിയും ഗ്യാസും ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ വാങ്ങാൻ ജീവനക്കാരുടെ കൈയി​ൽ നിന്ന് പണം ചെലവഴിക്കേണ്ട ഗതികേടിലാണെന്ന് ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നന്ദിയോട് ജീവകുമാർ ആമുഖ പ്രഭാഷണം നടത്തി. ഡി.സി.സി.വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ അന്ന എബ്രഹാം, മിനി റോയി, ലൈലാ ബീവി, ബ്രിജിറ്റ്, ബാബു ജി.പട്ടത്താനം, എസ്.എച്ച്. കനകദാസ്, ആതിര ജോൺസൺ, സുഹർബാൻ, മഞ്ജുരാജ് തുടങ്ങിയവർ സംസാരിച്ചു.