chavara
ചവറ ഐ.ഐ.ഐ.സിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വയിലോൺ ഒഡിസി കരിയർ എക്സ്പോ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: ചവറ ഐ.ഐ.ഐ.സിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ക്വയിലോൺ ഒഡിസി' കരിയർ എക്സ്പോയ്ക്ക് തുടക്കമായി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി.

ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. കേരള നോളേജ് ഇക്കോണമി മിഷൻ, കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ്, ഒഡെപെക്, കെ-ഡിസ്‌ക്, ടെക്നോപാർക്, നോർക്ക റൂട്ട്സ്, 15 ൽ അധികം നൈപുണ്യ വികസന സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ മേളയിലുണ്ട്.

കളക്ടർ എൻ. ദേവീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, സബ് കളക്ടർ നിഷാന്ത് സിഹാര, കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല, കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് സി.ഇ.ഒ ടി.വി.വിനോദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.