പുത്തൂർ: പിണറായി സർക്കാരിന്റെ ക്രിമിനൽ മാഫിയ - ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരെ യു .ഡി .വൈ. എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ചിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട ശേഷം ജ്യാമ്യം ലഭിച്ച ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന് യു.ഡി.എഫ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ആഹ്ലാദ പ്രകടനം ആലയ്ക്കൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം പാങ്ങോട് സുരേഷ് ഉദ്ഘാടനം ചെയ്യ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രവികുമാർ അദ്ധ്യക്ഷനായി. സുകേശ് പവിത്രേശ്വരം, ഒ.അജയകുമാർ, പഴവറ സന്തോഷ്, രാജീവ് എസ്.എൻ പുരം, അനീഷ് ആലപ്പാട്, ഇ. വാസു, എസ്.സിന്ധു, സജിത്ത് ഉണ്ണിത്താൻ,രഘു നാഥൻ, വിമൽ ചെറുപൊയ്ക, രാജൻ, പുത്തൂർ ബാലചന്ദ്രൻ, സന്തോഷ് പവിത്രം, അനന്ദു, ഹരി പുത്തൂർ, ഷിബു എന്നിവർ നേതൃത്വം നൽകി.