 
കരുനാഗപ്പള്ളി: നാടകാവതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് തോപ്പിൽ ഭാസി. ആണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. തോപ്പിൽ ഭാസി ജന്മശതാബ്ദി സമ്മേളനം കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മലയാളം ഉപദേശക സമിതി അംഗം കെ.പി.രാമനുണ്ണി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഡോ. വള്ളിക്കാവ് മോഹൻദാസ്, മലയാളം ഉപദേശക സമിതി അംഗം ഡോ.ബാബു കോട്ടുക്കൽ, പ്രോഗ്രസീവ് റ്റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാഡമി പ്രോഗ്രാം അസിസ്റ്റന്റ് ടി.എസ്.ചന്ദ്രശേഖര രാജു സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ്കമ്മിറ്റി അംഗം വി.പി.ജയപ്രകാശ്മേനോൻ നന്ദിയും പറഞ്ഞു. തോപ്പിൽ ഭാസിയുടെ നാടകങ്ങളിലെ സ്വത്വപ്രതിനിധാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ ഡോ.ഷിബു എസ്.കൊട്ടാരത്തിൽ, ഡോ.കെ.കൃഷ്ണകുമാർ എന്നിവർ വിഷയാവതരണം നടത്തി. വി.എൻ.മുരളി അദ്ധ്യക്ഷനായി. ആധുനിക കേരള സമൂഹ നിർമ്മിതിയിൽ തോപ്പിൽഭാസിയുടെ നാടകങ്ങൾ വഹിച്ച പങ്ക് എന്ന സെമിനാറിൽ ടി.എം.എബ്രഹാം, ഡോ.കെ.ബാബുരാജൻ എന്നിവർ വിഷയാവതരണം നടത്തി. അബ്ദുൽഗഫൂർ അദ്ധ്യക്ഷനായി.