ഓയൂർ: പൂയപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം. പൂയപ്പള്ളി നെയ്തോട് കളത്തൂർ വീട്ടിൽ അജിയുടെ വീടാണ് കുത്തിത്തുറന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന അജിയുടെ മാതാവും മകനും മാത്രമാണ് വീട്ടിൽ താമസം. രാത്രിയിൽ ഇരുവരും ബന്ധുവീട്ടിൽ ഉറങ്ങാൻ പോവുകയാണ് പതിവ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കതക് കുത്തിപ്പൊളിച്ച രീതിയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൂയപ്പള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിലപ്പെട്ട സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അജിയുടെ മാതാവ് മറിയാമ്മ പറഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.