പോരുവഴി : നാഷണൽ സർവീസ് സ്കീമിന്റെയും കേരള പൊലീസ് പോൾ ബ്ലഡിന്റെയും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ ഡോ.കെ.സന്ധ്യാകുമാരി, പി.ടി.എ പ്രസിഡന്റ് എസ്.ഹാരിസ്, ഡോ. ശിഹാബ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിപ്പാർട്ട്മെന്റ് ട്രാവൻകൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, കൊല്ലം) എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ് .ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.