 
കരുനാഗപ്പള്ളി: കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. എം.നൗഷാദ് അദ്ധ്യഷനായി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, ജി.ലീലാകൃഷ്ണൻ, കെ.കെ.സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ്.വിനോദ്, നീലികളം സദാനന്ദൻ, വി.പി.എസ് മേനോൻ, കെ.എസ് പുരം സുധീർ തുടങ്ങിയവർ സംസാരിച്ചു. ദിലീപ് കൊമളത്ത് സ്വാഗതവും ആർ.ഉത്തമൻ നന്ദിയും പറഞ്ഞു.