photo
ബാലസംഘം ജില്ലാ പ്രധിനിധി സമ്മേളനം ഗായിക ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : വിദ്യാലയ പരിസരങ്ങളിലെ ലഹരി വ്യാപനം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിൽ ലഹരി വ്യാപിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ വിവധ ഏജൻസികളെ കൂട്ടിയോജിപ്പിച്ച് ബോധവത്കരണം സംഘടിപ്പിക്കുകയും ലഹരി വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന പ്രമേയവും ജില്ലാ സമ്മേളനം പാസാക്കി. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച ജില്ലാ പ്രധിനിധി സമ്മേളനം ഗായിക ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർച്ച പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ പി .കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു. ശിഖ പദ്മൻ അനുശോചന പ്രമയവും ജില്ലാ സെക്രട്ടറി അതുൽ രവി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കൺവീനർ ടി.കെ.നാരായണദാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി, മുൻ എം.പി അഡ്വ.കെ.സോമപ്രസാദ്, കാപെക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, പി.ആർ.വസന്തൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.അനിരുദ്ധൻ, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം അമൽ ഡോമിനിക്, ആർ.സന്തോഷ്‌, പി.കൃഷ്ണൻ, ജില്ലാ കൺവീനർ അജിത്ത് പ്രസാദ്, ജില്ലാ ജോയിന്റ് കൺവീനർമാരായ കറവൂർ എൽ.വർഗീസ്, ഷീജ, സംഘാടക സമിതി കൺവീനർ ടി. രാജീവ്, തൊടിയൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആർച്ച, ശിഖ, ബാസിൽ, ഇമ, അഭിനവ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നടപടികൾ നിയന്ത്രിച്ചു.