ph
ഓച്ചിറ കൊറ്റമ്പള്ളി വനമാലിക കൾച്ചറൽ സെന്ററിന്റെ സ്ഥാപക പ്രസിഡന്റ് സത്യൻ അനുസ്മരണവും രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ നിർവഹിക്കുന്നു

ഓച്ചിറ: കൊറ്റമ്പള്ളി വനമാലിക കൾച്ചറൽ സെന്ററിന്റെ സ്ഥാപക പ്രസിഡന്റ് സത്യൻ അനുസ്മരണവും രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ നിർവഹിച്ചു. മനമാലിക പ്രസിഡണ്ട് പ്രസൂൺ അദ്ധ്യക്ഷനായി. ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സോമൻ പിള്ള, അഡ്വ.അജയകുമാർ, രാജീവ്, ഡോ. നിതിൻ, ഡോ. ഹരി തുടങ്ങിയവർ സംസാരിച്ചു. വരുന്ന വർഷം സത്യന്റെ സ്മാരകം ഉയരുമെന്ന് ബന്ധുക്കളും മനമാലിക പ്രവർത്തകരും അറിയിച്ചു.