sahodaya-
കൊല്ലം സഹോദയ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ ടീം ട്രോഫികളുമായി പ്രിൻസിപ്പൽ മേരി പോത്തനോടൊപ്പം.

കൊല്ലം : കൊല്ലം സഹോദയ കലോത്സവത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ 1011 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്.

871 പോയിന്റോടെ തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ രണ്ടാം സ്ഥാനവും 800 പോയിന്റോടെ ആതിഥേയരായ കാരംകോട് വിമല സെൻട്രൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. നാല് കാറ്റഗറികളിലും അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ ചാമ്പ്യന്മാരായി. സർവോദയ വിദ്യാലയ മൂന്ന്, നാല് കാറ്റഗറികളിൽ രണ്ടാം സ്ഥാനവും രണ്ടാം കാറ്റഗറിയിൽ മൂന്നാം സ്ഥാനവും നേടി. വിമല സെൻട്രൽ സ്‌കൂൾ രണ്ടാം കാറ്റഗറിയിൽ രണ്ടാം സ്ഥാനവും മൂന്നാം കാറ്റഗറിയിൽ മൂന്നാം സ്ഥാനവും നേടി. ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ ഒന്ന്, നാല് കാറ്റഗറികളിൽ മൂന്നാം സ്ഥാനം നേടി. കായംകുളം ഗായത്രി സെൻട്രൽ സ്‌കൂൾ ഒന്നാം കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് ഇനങ്ങളിലും അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ ചാമ്പ്യന്മാരായി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ സഹോദയ ജനറൽ സെക്രട്ടറി ബോണിഫഷ്യ വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു ട്രോഫികൾ വിതരണം ചെയ്തു. സഹോദയ ഭാരവാഹികളായ ഫാ. വിൻസെന്റ് കാരിക്കൽ ചാക്കോ, ഡോ. എബ്രഹാം തലോത്തിൽ, ജനറൽ കൺവീനർ ഫാ. സാമുവൽ പഴവൂർപടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, ഫാ. ഡാനിയേൽ പുത്തൻപുരയ്ക്കൽ, ഷിബു സക്കറിയ എന്നിവർ സംസാരി​ച്ചു.