ശാസ്താംകോട്ട : കുട്ടികളുടെ കേളികൊട്ടിന്റെ ആഭിമുഖ്യത്തിൽ കവി എ.അയ്യപ്പൻ അനുസ്മരണം ഇന്ന് വൈകിട്ട് 3.30 ന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതൽ നാടൻപാട്ട്, 2 മുതൽ അയ്യപ്പന് കാവ്യാർച്ചന പെരുമ്പുഴ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ഭാസ് അദ്ധ്യക്ഷനാകും. 3.30 മുതൽ നടക്കുന്ന അനുസ്മരണ യോഗം ഡോ. മുഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യും. വിശ്വൻ കുടിക്കോട് അദ്ധ്യക്ഷനാകും. എ.അയ്യപ്പൻ കവിയും കവിതയും എന്ന വിഷയത്തിൽ ചർച്ച നടക്കും. ഡോ.കെ.ബി ശെൽവമണി വിഷയാവതരണം നടത്തും. ഡോ.സി. ഉണ്ണികൃഷ്ണൻ, കവി ചവറ കെ.എസ് പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, കെ.പി.എ.സി ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.