sahdaya-

കൊല്ലം: ജില്ലാ സഹോദയ സർഗോത്സവം 2024 ന് കൊട്ടാരക്കര എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ്‌ ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. 10 സ്റ്റേജുകളിലായി 4 കാറ്റഗറികളിൽ 96 ഇനങ്ങളിൽ മത്സരം നടക്കും. 3000 ത്തോളം കുട്ടികൾ മൂന്ന് ദിവസങ്ങളിലായി പങ്കെടുക്കും. 20ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാവും. സെക്രട്ടറി കിഷോർ ആന്റണി, ജേക്കബ് ജോർജ്, എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ജി. പ്രിയ, എം.ജി.എം. ഗ്രൂപ്പ്‌ ഒഫ് സ്കൂൾ മാനേജർ ആൽഫ മേരി, ജൈനമ്മ വർഗീസ് എന്നിവർ സംസാരിച്ചു.