പോരുവഴി: ഐവർകാല ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഐവർകാല കിഴക്ക് എസ്.എൻ.ഡി.പി പ്ലാറ്റിനം ജൂബിലി ഹാളിൽ ഇന്ന് വൈകിട്ട് 3ന് വിദേശഭാഷ പഠനവും ജോലി സാദ്ധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. സ്‌കൂൾതലം മുതൽ വിദേശ ഭാഷ പഠിക്കുന്നതിന്റെ മേന്മകൾ, വിദേശ രാജ്യങ്ങളിൽ ഉയർന്ന സ്കോളർഷിപ്പോടുകൂടിയ ഉന്നത വിദ്യാഭ്യാസം, ഉയർന്ന ശമ്പളത്തിലുള്ള ജോലി സാദ്ധ്യതകൾ തുടങ്ങിയവ സെമിനാറിൽ വിശദമായി അവതരിപ്പിക്കുന്നു. കൊല്ലം വിൻസ് എഡ്യു ഫൗണ്ടേഷനിലെ വിഷയ വിദദ്ധരുടെ നേതൃത്വത്തിലാണ് സെമിനാർ.