photo
കരുനാഗപ്പള്ളി വിദ്യാധിരാജ കോളേജ് എൻ.എസ്.എസ് യൂണിറ്റ് വയനാടിനുവേണ്ടി സമാഹരിച്ച തുക വൈസ് ചാൻസിലർക്ക് കൈമാറുന്നു

കരുനാഗപ്പള്ളി: വയനാട്ടിലെ ദുരിത ബാധിതർക്ക് വീട് വെച്ച് നൽകാൻ കൈത്താങ്ങുമായി കരുനാഗപ്പള്ളി വിദ്യാധിരാജ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്. വീട് നിർമ്മിക്കുന്നതിനായി സമാഹരിച്ച 1,14,400 രൂപ വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമ്മലിന് കൈമാറി. പ്രോഗ്രാം ഓഫീസർമാരായ സോജാ ശ്രീനിവാസനും ഗിരിപ്രിയയും ചേർന്നാണ് തുക കൈമാറിയത്. എൻ.എസ്.എസ് സർവകലാശാല കോ - ഓർഡിനേറ്റർ ഡോ.ഷാജി പങ്കെടുത്തു.