viji
പി. എൽ.വിജിലാൽ

കൊല്ലം: എക്സൈസ് കമ്മിഷണറുടെ ബാഡ്ജ് ഒഫ് എക്സലൻസ് ( 2023 -24 വർഷം) പുരസ്കാരത്തിന് കരുനാഗപ്പള്ളി എക്സസൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സസൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ അർഹനായി. ലഹരിവിരുദ്ധ ബോധവത്കരണത്തിലെ മികവ് കണക്കിലെടുത്താണ് പുരസ്കാരം. 2021ൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ, 2022- 23 വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരം, 2022-23 വർഷത്തിൽ ബാഡ്ജ് ഒഫ് എക്സലൻസ് എന്നിവ നേടിയിട്ടുണ്ട്. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മാധവത്തിൽ ആണ് താമസം. ഭാര്യ അനുപമ (പോസ്റ്റൽ അസിസ്റ്റന്റ്, തേവലക്കര പോസ്റ്റ് ഓഫീസ്),. അശ്വിനി ലാൽ, ഉണ്ണി മാധവ് എന്നിവർ മക്കൾ.