 
ചാത്തന്നൂർ: വീട്ടിൽ നിന്ന് 3 ഗ്രം എം.ഡി.എം.എയുമായി സീരിയൽ നടി ചിറക്കര ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്തിനെ (പാർവതി-36) പരവൂർ പൊലീസ് പിടികൂടി. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷംനത്ത് കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കൽ സ്വദേശി നവാസിൽ നിന്നാണ് ഷംനത്ത് എം.ഡി.എം.എ വാങ്ങിയത്. ഇയാളാണ് കേസിൽ രണ്ടാം പ്രതി. ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. നടിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വന്തമായി ഉപയോഗിക്കാനാണ് എം.ഡി.എം.എ വാങ്ങിയതെന്ന് നടി മൊഴി നൽകിയത് എന്ന് പൊലീസ് പറഞ്ഞു.