ചാത്തന്നൂർ: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കൊല്ലം ജില്ലാ കൺവൻഷൻ ദേശീയ ചെയർമാൻ എം.എം. ആഷിഖ് ഉദ്ഘാടനം ചെയ്തു. ദേശീയ നിർവ്വാഹക സമിതിയംഗം എം. നെസ്ല അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ അജയകുമാർ സ്വാഗതം പറഞ്ഞു. അഡ്വ. സഞ്ജയ്ഖാൻ, നജീബ്, ചവറ ഹരീഷ്, സുകുമാർ സൂര്യകല, സുഗതൻപിള്ള, ഗോപകുമാർ, അഡ്വ. മധു, ശങ്കരനാരായണ പിള്ള എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികൾ: ചവറ ഹരീഷ്‌ കുമാർ (പ്രസിഡന്റ്‌), വി. സുനിൽകുമാർ ചടയമംഗലം, മുഹമ്മദ് നദിർഷാ (വൈസ് പ്രസിഡന്റുമാർ), കല്ലുവാതുക്കൽ അജയകുമാർ (സെക്രട്ടറി), ശങ്കര നാരായണപിള്ള, കലയാപുരം ശിവൻപിള്ള (ജോ. സെക്രട്ടറിമാർ), മണിലാൽ (ട്രഷറർ).