എഴുകോൺ : കടയ്ക്കോട് മാടൻകാവ് ശ്രീ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ അനുസ്മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കോട് പബ്ലിക് ലൈബ്രറി നടത്തിയ അനുസ്മരണത്തിൽ പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ഡയറക്ടർ ജി.ത്യാഗരാജൻ, പ്രൊഫ.കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷ്, കാഥികൻ ബി.സാംബശിവൻ, എസ്. പ്രദീപ്കുമാർ, മഹേഷ് വിശ്വംഭരൻ, വി.സന്ദീപ്, പി.പീതാംബരൻ, പി.ജെ.രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
കടയ്ക്കോട് 174-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ മൂന്ന് സെന്റ് ഭൂമി ദാനമായി നൽകിയ വിജയഭവനിൽ അംബികയെയും മകൻ വി. ബിനുവിനെയും ചടങ്ങിൽ ആദരിച്ചു.