മൈനാഗപ്പള്ളി : മിലാദെ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ ജീവദ്യുതി പോൾ ബ്ലഡ് രക്ത ദാന ക്യാമ്പ് ശാസ്താംകോട്ട ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്മി ക്യാമ്പ് ഉദ്ഘടനം നിർവഹിച്ചു. ശാസ്താംകോട്ട എസ്.ഐ കെ.എച്ച്.ഷാനവാസ് രക്ത ദാന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് നിസ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ആനീസ് ബഷീർ, മനാഫ് മൈനാഗപ്പള്ളി, ഷിജിന നൗഫൽ, എസ്.സഞ്ജീവ് കുമാർ, പ്രസന്ന കുമാർ, ക്ലസ്റ്റർ കൺവീനർ ടി.ആർ.പ്രദീപ്, കെ.മോഹനൻ, എബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ക്ലസ്റ്ററിലെ പി.ഒ മാരായ വിജയലക്ഷ്മി, ഷൈനി, ബിബിൻ, എലിസബത്ത് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ എസ്.ഷാഹിറ നന്ദി പറഞ്ഞു.