t
ആശ വർക്കേഴ്സ്, അങ്കണവാടി വർക്കർ ആൻഡ് ഹെൽപ്പേഴ്‌സ്, സ്കൂൾ പാചക തൊഴിലാളികൾ എന്നീ സ്കീം വർക്കേഴ്സിന്റെ (എ.ഐ.ടി​.യു.സി​) സംസ്ഥാന കൺവെൻഷൻ എ.ഐ.ടി​.യു.സി​ സംസ്ഥാന ജനറൽ സെക്രട്ടറി​ കെ.പി​. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്കീം വർക്കേഴ്സിനെ വർക്കറായി അംഗീകരിച്ച് മിനിമം വേതന പരിധിയിൽ കൊണ്ടുവരണമെന്നും അദ്ധ്വാനഭാരം കുറച്ച് പി​.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും എ.ഐ.ടി.യുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ആശ വർക്കേഴ്സ്, അങ്കണവാടി വർക്കർ ആൻഡ് ഹെൽപ്പേഴ്‌സ്, സ്കൂൾ പാചക തൊഴിലാളികൾ എന്നീ സ്കീം വർക്കേഴ്സിന്റെ (എ.ഐ.ടി​.യു.സി​) സംസ്ഥാന കൺവെൻഷൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശോഭ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. ശോഭ സംഘടന രേഖ അവതരിപ്പിച്ചു. എ.ഐ.ടി.യു.സി
ദേശീയ സെക്രട്ടറി ആർ. പ്രസാദ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ആർ. സജിലാൽ, അഡ്വ. ജി. ലാലു, സംഘടന ഭാരവാഹികളായ പി. ജി. മോഹനൻ, ജയ രാജേന്ദ്രൻ, ലളിതാംബിക, സിജി ബാബു, സ്മിത വിജയൻ എന്നിവർ സംസാരിച്ചു.