കൊല്ലം: നടനും കുണ്ടറ ഫാസ് പ്രസിഡന്റുമായിരുന്ന കുണ്ടറ ജോണിയുടെ ഒന്നാം ചരമവാർഷികം ഫാസ് ഹാളിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഫാസ് പ്രസിഡന്റ് കെ.ജി. കോശി, ജനറൽ സെക്രട്ടറി പി.എം.എ. റഹ്മാൻ, ട്രഷറർ കൃഷ്ണപിള്ള, എം.ജി. സോളമൻ, സി.എച്ച്. നിഹാസ്, എം.കെ. ലാലു, എസ്. ബിജു, അഡ്വ. മാത്യൂസ്, ടി. ഗോപകുമാർ, കെ.ജെ. കോശിക്കുഞ്ഞ്, എം.ആർ. ജ്യോതിഷ്‌കുമാർ, പി. ശ്രീകുമാർ, രാജേന്ദ്രപ്രസാദ്, അനിൽകുമാർ, അജയകുമാർ, ജഗദീപ്, ശങ്കർ, പി.ആർ. ബിജു, ജോർജ് ഫിലിപ്പോസ്, സനൽകുമാർ തുടങ്ങിയവർ ജോണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കാഞ്ഞിരക്കോട് പള്ളിയിൽ ജോണിയുടെ ശവകുടീരത്തിൽ ഫാസ് ഭരണസമിതി അംഗങ്ങൾ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ചിറ്റുമല എം.ജി.എം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.