 
പുത്തൂർ :ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നെടുവത്തൂർ മണ്ഡലം കൺവെൻഷനും ക്ഷേമനിധി പാസ് ബുക്ക് വിതരണവും നടത്തി. മണ്ഡലം കൺവെൻഷൻ ഡി.സി.സി സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി പാസ്ബുക്ക് വിതരണം ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ നടത്തി. സംസ്ഥാന സെക്രട്ടറി ബിനു കോശി ചൊവ്വള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് മോഹൻ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലിൽ, ഡി.സി.സി സെക്രട്ടറി ബി.രാജേന്ദ്രൻ നായർ, നരേന്ദ്രനാഥ്, പ്രശാന്തൻ ഉണ്ണിത്താൻ, വിനോദ് വി.പിള്ള, രമണി വർഗീസ്, സുശീൽ കുമാർ, ശശിധരൻ പിള്ള, കല്ലൂർ മുരളി, വൈ.റെജി, ഉദയഭാനു, സുശീൽ കുമാർ,സന്തോഷ് കുളങ്ങര എന്നിവർ സംസാരിച്ചു.