
ശാസ്താംകോട്ട: ഖത്തറിലെ പാർക്കിൽ കളി കഴിഞ്ഞ് റോഡ് മറികടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ രാകേഷ് ഭവനത്തിൽ രഞ്ജു കൃഷ്ണന്റെയും അനുജയുടെയും മകൻ അദിത് രഞ്ജു കൃഷ്ണനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ പാർക്കിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഖത്തർ പോഡാർ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സഹോദരൻ: ആര്യൻ.