d
ചാത്തന്നൂർ ഉപജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറാൾ ചാമ്പ്യന്മാരായ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂൾ ടീം അദ്ധ്യാപകരോടൊപ്പം

കൊല്ലം: ചാത്തന്നൂർ ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂൾ 98 പോയിന്റോടെ ഓവറാൾ ചാമ്പ്യന്മാരായി. 6 ഒന്നാം സ്ഥാനം, രണ്ട് രണ്ടാം സ്ഥാനം, മൂന്ന് മൂന്നാംസ്ഥാനം എന്നിവ കരസ്ഥമാക്കിയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. പസിലിൽ ശ്രീധന്യ, സിംഗിൾ പ്രോജക്ടിൽ അനഘ, പ്യുവർ കൺസ്ട്രക്ഷനിൽ സ്നേഹ, സ്റ്റിൽ മോഡലിംഗിൽ അഭിനവ്, വർക്കിംഗ് മോഡലിൽ മോനിഷ്, ഗെയിമിൽ വർഷ എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. അപ്ലൈഡ് കൺസ്ട്രക്ഷനിൽ അദ്വൈത്, നമ്പർ ചാർട്ടിൽ അനന്യ എന്നിവർ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ആകെയുള്ള 12 ജനങ്ങളിൽ 10 എണ്ണത്തിന് സമ്മാനവും 12 ഇനങ്ങളിൽ എ ഗ്രേഡും ലഭിച്ചു. വിജയികളെ സ്റ്റാഫും പി.ടി.എയും അനുമോദിച്ചു.