 
ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഗുരുവായൂർ പരബ്രഹ്മ സമൂഹ പുരാണപാരായണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം നടന്നു. 27ന് ക്ഷേത്രത്തിൽ നടക്കുന്ന ഉദയാസ്തമന സമൂഹ ഭാഗവതപാരായണയജ്ഞത്തിന് ഭഗവാന്റെ അനുമതി ചോദിച്ചുകൊണ്ടുള്ള പ്രാർത്ഥനായജ്ഞമാണ് നടന്നത്. സംഘടന സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ്, വേളമാനൂർ രമണി, ലിസി, പുതുപ്പള്ളി മിനി സുദർശൻ, പ്രയാർ ലൈല, കിളികൊല്ലൂർ അംബിക, ചെറിയഴിക്കൽ സജീവൻ, ശക്തികുളങ്ങര സൂര്യകല, സ്രായിക്കാട് സുധ, ആലുംപീടിക സുശീല, ചെറുശേരിഭാഗം ഉഷാകുമാരി, ചവറ തങ്കച്ചി തുടങ്ങിയവർ നേതൃത്വം നല്കി.