കൊല്ലം: കച്ചേരി ഡിവിഷൻ ടി.ഡി നഗർ റസിഡൻസ് അസോസിയേഷനും കൊല്ലം ഒഫ്‌താൽമിക് അസോസിയേഷനും സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഡോ. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഡോ. പി. രമേശൻ അദ്ധ്യക്ഷനായി. കെ ഒ എ സെക്രട്ടറി ഡോ. ഷൈനി നെപ്പോളിയൻ സംസാരി​ച്ചു. നഗർ സെക്രട്ടറി മുരളി വി.ശർമ്മ സ്വാഗതവും ജി. ഗോപാലകൃഷ്‌ണ റാവു നന്ദിയും പറഞ്ഞു. ഇരുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യമായി മരുന്നുകൾ വിതരണം ചെയ്‌‌തു. തിമിര ശസ്‌ത്രക്രിയ ആവശ്യമായ. 15 പേർക്ക് ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് സൗകര്യമൊരുക്കും. ഡോക്‌ടർമാരായ പി. രമേശൻ, ഷൈനി നെപ്പോളിയൻ, ബാലകൃഷ്‌ണൻ, വേണുഗോപാൽ, മഹേശ്വരി, മേരിക്കുഞ്ഞ്, ശ്രീദേവി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.