photo
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് വിജയോത്സവം 2024 ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആവേശത്തിരകളുയർത്തി അഴീക്കൽ ഗവ. ഹൈസ്കൂളിൽ വിജയോത്സവം 2024 കൊണ്ടാടി. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച വിജയം കൈവരിച്ച അഴീക്കൽ ഗവ. ഹൈസ്കൂളിലെ കുട്ടികളെ അനുമോദിക്കുവാനും സ്കൂളിന് കരുതലായി ഒപ്പം നിൽക്കുന്ന കരയോഗങ്ങളെയും വള്ളങ്ങളെയും ആദരിക്കാനുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ലിജിമോൻ അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി . വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. അനിൽ മുഹമ്മദ് നിർവഹിച്ചു. കരുതലിനൊരാദരവ് പദ്ധതിയിൽ വ്യാസവിലാസം കരയോഗത്തെയും എസ്.പി.എ.എ അരയ കരയോഗത്തെയും വള്ളങ്ങളെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. സംഗീത പ്രതിഭ ആദിത്യ സുരേഷിന്റെ സംഗീത സല്ലാപം വിജയോത്സവത്തിന് മാറ്റ് പകർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ ,ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാ അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ശ്യാം കുമാർ , പ്രേമചന്ദ്രൻ , സി.ബേബി വ്യാസവിലാസം കരയോഗം പ്രസിഡന്റ് സതീശൻ , എസ്.പി.എ.എ അരയ കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ , എസ്.എസ്.ജി ചെയർമാൻ ബിനു , എം.പി .ടി .എ പ്രസിഡന്റ് പ്രിയ , എ.ജി.എച്ച്.എസ് അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ , റാണി, ശ്രീജ, സ്വാഗത സംഘം ചെയർമാൻ ദയാനന്ദൻ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുജാരാജ് നന്ദിയും പറഞ്ഞു.