photo
ബാലസംഘം സമ്മേളനത്തിൽ സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് സംസാരിക്കുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ നടന്ന ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം ലഭ്യമാക്കുക, ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, എം. ശിവശങ്കരപിള്ള, അജിത് പ്രസാദ് എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണൻ, സംസ്ഥാന കൺവീനർ ടി.കെ.നാരായണ ദാസ് , ജില്ലാ സെക്രട്ടറി എന്നിവർ മറുപടി നൽകി. അഞ്ജനദാസ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആർച്ച (പ്രസിഡന്റ്), കല്യാണി, അഞ്ജന ദാസ് (വൈസ് പ്രസിഡന്റുമാർ ), അതുൽ രവി (സെക്രട്ടറി) , ഫാസിൽ, ഇമ കൃഷ്ണ (ജോയിന്റ് സെക്രട്ടറിമാർ), അജിത് പ്രസാദ് ( കൺവീനർ), കടവൂർ എൽ.വർഗീസ്, ഷീജ (ജോയിന്റ് കൺവീനർമാർ), മിഥുൻ ( കോ- ഓർഡിനേറ്റർ), തൊടിയൂർ രാധാകൃഷ്ണൻ (അക്കാഡമി കമ്മിറ്റി കൺവീനർ), സുമന്ദ് (നവ മാദ്ധ്യമ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.