കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ തീര പ്രദേശങ്ങളിൽ പനി പടരുന്നു. ദിവസം കഴിയുന്തോഴും പനിക്കാരുടെ എണ്ണം ഏറുകയാണ്. പകർച്ചപ്പനി നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികൾ ഒന്നും ഫലപ്രദമാകുന്നില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഇന്നലെ ചികിത്സ തേടി എത്തിയവരിൽ 54 പേർക്ക് വൈറൽ പനിയും 10 പേർക്ക് ഡെങ്കിയും ആണെന്ന് കണ്ടെത്തി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ഒരു കുടുംബാരോഗ്യ കേന്ദ്രവും ഒരു അർബൻ കുടുംബാരോഗ്യ കേന്ദ്രവും 3 നഗരാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളത്. ഇവിടെ ചികിത്സ തേടി എത്തുന്ന ഭൂരിപക്ഷം രോഗികളും പകർച്ചപ്പനി ബാധിതരാണ്. കുട്ടികളിലും മുതിർന്നവരിലുമാണ് പനി കലശലാകുന്നത്.
രോഗ ലക്ഷണങ്ങൾ
തലവേദനയും വിട്ടുവിട്ടുള്ള
ചുമയും സന്ധികളിൽ വേദനയും
ശരീരഭാഗങ്ങളിൽ ചുമുന്ന തടിപ്പും
ജാഗ്രത വേണം
കൊതുക് നിവാരണത്തിൽ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നാണ് ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നത്. പുൽത്തകിടികളിലാണ് കൊതുകുകൾ വിശ്രമിക്കാറുള്ളത്. അതിനാൽ വീടിന്റെ പരിസരത്തു നിന്നും പുല്ലുകൾ ചെത്തിമാറ്റണം. കായൽ തീരങ്ങൾ പൂർണമായും വെള്ളക്കെട്ടാണ്. ഇവിടങ്ങളിൽ ക്ലോറിനേഷൻ നടത്താനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പനി വന്ന് കഴിഞ്ഞാൽ സ്വയം ചികിത്സിക്കാതെ അടുത്തുള്ള പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ