കൊല്ലം: പ്രപഞ്ചത്തിലെ എല്ലാ വൈവിദ്ധ്യങ്ങൾക്കും പി​ന്നി​ വൈരുദ്ധ്യമകന്ന ധർമത്തിന്റെ ഏകോപനമുണ്ടെന്നും ധർമ പാഠങ്ങൾ സമഗ്രമായി മനസി​ലാക്കിയാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നും സ്വാമി​ അദ്ധ്യാത്മാനന്ദ സരസ്വതി​ പറഞ്ഞു.വ്യാസപ്രസാദം 24ന്റെ വേദി​യി​ൽ എട്ടാംദി​ന പ്രഭാഷണം നടത്തുകയായി​രുന്നു അദ്ദേഹം.

വിശ്വത്തിന്റെ സുസ്ഥിതി ഉറപ്പാക്കുന്നതാണ് ധർമം. ധർമബോധമുള്ളവർ സുസ്ഥിതിക്കു വിപരീതമായതു ചെയ്യില്ല. ധർമാനുഷ്ഠാനം സമാജത്തിന് അഭിവൃദ്ധി സമ്മാനിക്കും. വ്യക്തി ജീവിതത്തിൽ ആനന്ദവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യും. പ്രപഞ്ച പാരസ്പര്യത്തെ വിസ്മരിച്ചു കൊണ്ടുള്ള സ്വകാര്യതാത്പര്യങ്ങൾ പ്രബലമാവുമ്പോൾ വ്യക്തി, കുടുംബ, സാമൂഹിക മേഖലകളിൽ ധർമ ഗ്ലാനി ഉണ്ടാവും.
ധർമ ചിന്തയുടെ സൗകുമാര്യതയും സൗകര്യവും വ്യക്തമാക്കുവാൻ ഈ സന്ദർഭത്തിൽ ഭഗവാൻ അവതാരമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാഷണ പരമ്പര എന്നും വൈകി​ട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാകാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിൽ നടക്കും.