 
ഓടനാവട്ടം: സി.ബി .എസ്.ഇ കൊല്ലം ജില്ലാ സഹോദയാ കലോത്സവത്തിൽ കൊട്ടാരക്കര ,നെല്ലിക്കുന്നം ,കടലാവിള കാർമൽ റെസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം നേടി. ജില്ലയിലെ പ്രമുഖമായ മുപ്പത്തിലധികം സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്ത കലോത്സവത്തിൽ 1028 പോയിന്റുകളോടെ അഞ്ചാം സ്ഥാനവും 335 പോയിന്റുകളോടെ കാറ്റഗറി 4-ൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി. വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അദ്ധ്യാപകരെയും മാനേജർ എസ്. ചന്ദ്രകുമാർ അഭിനന്ദിച്ചു.