 
കൊല്ലം: വയനാടിന്റെ പുന:സൃഷ്ടിക്കായി എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കൈമാറി. ലോഷൻ നിർമ്മാണം, സിനിമാ പ്രദർശനം, തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കൊപ്പം അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥിനികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് തുക സമാഹരിച്ചത്. പ്രോഗ്രാം ഓഫീസർമാരായ സോന ജി.കൃഷ്ണൻ, ഡോ. എസ്. ദിവ്യ, വോളണ്ടിയർ ഫാത്തിമത്ത് സുഹ്റ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
കേരള യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ. എ. ഷാജി, ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഡി. ദേവിപ്രിയ എന്നിവർ പങ്കെടുത്തു.