thodiyoor-
തൊടിയൂർ മുഴങ്ങോടി ലക്ഷ്മി വിലാസം യു.പി.സ്കൂളിലെ ഫുട്ബോൾ അക്കാഡമിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിക്കുന്നു

തൊടിയൂർ: മുഴങ്ങോടി എൽ.വി യു.പി സ്കൂളിൽ ഫുട്ബോൾ അക്കാഡമി, സ്മാർട്ട് റൂം, ജെ.ആർ.സി യൂണിറ്റ് എന്നിവ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ അക്കാഡമിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗവും ജെ.ആർ.സി യൂണിറ്റ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാറും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീർ ആർ.അജയകുമാറും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സലീം മളിയേക്കൽ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എ.എസ്.ബിന്ദു സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഡ്വ.വി.സുധീഷ്, ജെ.ആർ.സി സബ് ജില്ലാ കോ-ഓർഡിനേറ്റർ ജെ.ഹരിലാൽ, ചാനൽ അവതാരകൻ നിയാസ് ഇ.കുട്ടി, ശ്രീജിത്ത്, ഹർഷി ,ശ്രീലത ദിപിൻ, എം.ബീന എന്നിവർ സംസാരിച്ചു. ജി.വി.

രാജ സ്പോർട്സ് സ്കൂളിൽ പ്രവേശം ലഭിച്ച മുഹമ്മദ് റഹ്‌മാനെ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർ കാരിക്കലും ത്വയ്ക്കോണ്ടോയിൽ വെങ്കലം നേടിയ അബ്ദുള്ളയെ പഞ്ചായത്തംഗം സുജാതയും അനുമോദിച്ചു.

സ്റ്റാഫ് സെക്രട്ടറി പി.എൻ.ദിലീപ് കുമാർ നന്ദി പറഞ്ഞു.