kunnathoor-
ശൂരനാട് വടക്ക് ഇടപ്പനയത്ത് പരിശോധനയിൽ പിടികൂടിയ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളുമായി​ എക്സൈസ് സംഘം പ്രതി​ക്കൊപ്പം (ഇടത്തു നി​ന്ന് അഞ്ചാമത്)

കുന്നത്തൂർ: ശൂരനാട് വടക്ക് ഇടപ്പനയത്ത് ശാസ്താംകോട്ട എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും അഞ്ഞൂറ് ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഇടപ്പനയം എ.ബി നിവാസിൽ ബാലുവി​നെ (42) പി​ടി​കൂടി​. സഹോദരൻ ബി.എസ് ഭവനത്തിൽ ബാബു (46) ഒളി​വി​ലാണ്. കഴിഞ്ഞ ദിവസം രാവിലെയും വൈകിട്ടും നടത്തിയ പരിശോധനയിലാണ് ഒരാളെ പി​ടി​കൂടി​യത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവന്റീവ് ഓഫീസർമാരായ എസ്. ഉണ്ണിക്കൃഷ്ണപിള്ള, മനു കെ.മണി, അനിൽകുമാർ, സി.ഇ.ഒമാരായ വിജു, പ്രസാദ്, അശ്വന്ത്, നിഷാദ്, ജോൺ, സുജിത് കുമാർ, ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു പ്രസാദ്, ഷിബി,റാസ്മിയ എന്നിവർ പങ്കെടുത്തു.