 
കരുനാഗപ്പള്ളി : കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനാചരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഗുരുപ്രസാദ് പതാക ഉയർത്തി. സപ്ലൈകോ ഓഫിസിന് മുന്നിൽ ജോയിന്റ് കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി എം.മനോജ് പതാക ഉയർത്തി. ജില്ലാ ട്രഷറർ ആർ.സുഭാഷ്, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എ.ആർ.അനീഷ് , മേഖലാ പ്രസിഡന്റ് എ.സാദത്ത് , വനിതാ കമ്മിറ്റി സെക്രട്ടറി അർച്ചനസ രാഗേഷ് , ജില്ലാ കമ്മിറ്റി അംഗം ഇ.റിയാസ് , വി.ആർ.ശ്രീരാജ്, എച്ച്.ഷഹ്ന തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സമ്മേളനം 25,26 തീയതികളിൽ കൊല്ലത്തു വെച്ചു നടക്കും.