എഴുകോൺ: കാഥിക പ്രതിഭയും ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ അഞ്ചാമത് അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന് എഴുകോൺ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. പുരോഗമന കലാ സാഹിത്യ സംഘവും കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും ചേർന്നാണ് അനുസ്മരണം നടത്തുന്നത്.

ഉച്ചയ്ക്ക് രണ്ടിന് കാഥിക സംഗമം വി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.പി. സജിനാഥ് മോഡറേറ്ററാകും. ചിറക്കര സലിം കുമാർ, കല്ലട വി.വി. ജോസ്, ഇടക്കൊച്ചി സലിംകുമാർ, മുത്താന സുധാകരൻ, നരിക്കൽ രാജീവ്കുമാർ, ഡോ. ജീവൻ വി.സാംബശിവൻ, കെ.പി.എ.സി ലീലാകൃഷ്ണൻ, അഞ്ചൽ ഗോപൻ, കടയ്ക്കോട് ബി.സാംബശിവൻ, വിനോദ് കൈതാരം, കൊല്ലം ലൂസി സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30ന് അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കടയ്ക്കോട് വിശ്വംഭരൻ സ്മാരക സമഗ്ര സംഭാവന പുരസ്കാരം കാഥിക തൊടിയൂർ വസന്തകുമാരിക്കും സാഹിത്യ പുരസ്കാരം ജാനമ്മ കുഞ്ഞുണ്ണിക്കും സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ ആർ. രാജലക്ഷ്മി, ഡോ. വസന്തകുമാർ സാംബശിവൻ എന്നിവർക്കും മന്ത്രി സമ്മാനിക്കും. കലാ സാഹിത്യ പ്രതിഭകളെയും ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിക്കും. അഡ്വ. ഡി.സുരേഷ്‌കുമാർ, ഡോ.സി. ഉണ്ണിക്കൃഷ്ണൻ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം വി. സുമലാൽ, ജെ. രാമാനുജൻ, ജി. ത്യാഗരാജൻ, ബീന സജീവ്, എസ്.എച്ച്. കനകദാസ്, ആർ. വിജയപ്രകാശ്, സുധർമ്മാദേവി, രതീഷ് കിളിത്തട്ടിൽ, എം.പി. മനേക്‌ഷ, കെ. ഓമനക്കുട്ടൻ, ചെന്താമരാക്ഷൻ, കെ. ജയപ്രകാശ് നാരായണൻ, കെ.ബി. ബിജു, ഷമ്മി പ്രഭാകർ, അഡ്വ സുരേന്ദ്രൻ കടയ്ക്കോട്, കോട്ടാത്തല ശ്രീകുമാർ, ഇരുമ്പനങ്ങാട് അനിൽ കുമാർ തുടങ്ങിയവർ

സംസാരിക്കും.