 
കൊല്ലം: ജില്ല സഹോദയ കലോത്സവം സർഗോത്സവത്തിൽ 1,325 പോയിന്റോടെ മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരാ യി. കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ രണ്ടാംസ്ഥാനവും വാളത്തുംഗൽ മന്നം മെമ്മോറിയൽ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി., സഹോദയ പ്രസിഡന്റ് ഡി. പൊന്നച്ചൻ, രക്ഷാധികാരി ജേക്കബ് ജോർജ്, സുരേഷ്‌കുമാർ, ജെയ്‌നമ്മ യോഹന്നാൻ, ആൽഫ മേരി, തോമസ് ഡാനിയേൽ, സുനിൽ കുമാർ, പ്രിയ, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.