 
ചോഴിയക്കോട്: ഓട്ടോ തൊഴിലാളികൾ ചേർന്ന് സ്റ്റാൻഡിനോട് ചേർന്ന് പൂച്ചെടികളും തണൽ മരങ്ങളും വെച്ചു പിടിപ്പിച്ചു. ഏറെ നാളത്തെ പരിശ്രമം കൊണ്ടാണ് പൂന്തോട്ടവും തണൽ മരങ്ങളും ഒരുക്കിയത്. യാത്രക്കാർക്ക് ഇരിക്കാൻ ഇരിപ്പിടം വരെ തയ്യാറാക്കി. കടുത്ത വേനലിൽ തണൽ മരങ്ങൾ ഏറെ ആശ്വാസമാകും