അഞ്ചൽ : ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം തിരുമല സ്വദേശിനിയായ 65 വയസുള്ള ഗീതാറാണിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ കൈപ്പള്ളിമുക്ക് സ്വദേശി അജയന്റെ മകന് റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആദ്യം രണ്ട് ലക്ഷവും പിന്നീട് 4 ലക്ഷവും അങ്ങനെ 6 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് ഗീതാറാണിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം 35 ഓളം തട്ടിപ്പ് കേസിലെ പ്രതിയാണ് ഗീതാറാണിയെന്ന് അഞ്ചൽ എസ്.ഐ പ്രജീഷ് കുമാർ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ താമസിച്ച് പല അഡ്രസുകൾ നൽകിയാണ് ഗീതാറാണി തട്ടിപ്പ് നടത്തിവരുന്നത്. പല അഡ്രസുകൾ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത് .