 
കൊല്ലം : കരീപ്ര ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനാമൃതം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈരമൺ ജന്റ്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് സുവിധ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും ആയുർമിത്ര വയോജന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽനടന്ന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ധന്യ ആർ.ദേവ് ബോധവത്‌കരണ ക്ലാസെടുത്തു. ക്ലബ് പ്രസിഡന്റ് എൻ.ദിവാകരൻ അദ്ധ്യക്ഷനായി. ജി.ഗോപിനാഥൻ, ആർ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സന്തോഷ് സാമുവൽ സ്വാഗതവും ജോൺ മാത്യു നന്ദിയും പറഞ്ഞു.