prathikal
ആശുപത്രിയിൽ അതിക്രമം കാണിച്ച കേസിൽ പിടിയിലായ നൗഷാദ്, മുഹമ്മദ്, നൗഫൽ


കൊല്ലം: ആശുപത്രി ജീവനക്കാരോട് അതിക്രമം കാട്ടി​യ കേസി​ൽ പോരേടം നൈസ മൻസിൽ നൗഫൽ (22), പോരേടം വാലിപ്പറയിൽ പുത്തൻവീട്ടിൽ മുഹമ്മദ് (21), പോരേടം ഇമിയോട് നൗഷാദ് മൻസിലിൽ നൗഷാദ് (51) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.

അപകടത്തിൽ പരിക്കേറ്റ ആളുമായി ആശുപത്രി​യി​ൽ എത്തിയ സംഘം ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കമുണ്ടാക്കുകയും തുടർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികൾ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.

പാരിപ്പള്ളി മെഡി. ആശുപത്രി​ ഡോക്ടർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ബൈജു, അനീഷ്, എസ്.സി.പി.ഒ രഞ്ജിത്ത്, മനോജ്‌നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.