apaurar-
കൊട്ടിയം പൗരവേദിയും എക്സൈസ് വകുപ്പും സംയുക്തമായി ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്നലെ കൊട്ടിയം എൻ.എസ്.എസ് ലാ കോളേജിൽ കൊല്ലം എക്സൈസ് അസിസ്റ്റന്റ് കമ്മി​ഷണർ (വിമുക്തി) വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊട്ടിയം പൗരവേദിയും എക്സൈസ് വകുപ്പും സംയുക്തമായി ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്നലെ കൊട്ടിയം എൻ.എസ്.എസ് ലാ കോളേജിൽ കൊല്ലം എക്സൈസ് അസിസ്റ്റന്റ് കമ്മി​ഷണർ (വിമുക്തി) വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ, ട്രഷറർ സാജൻ കവറാട്ടിൽ, അഖില എസ്.രാജൻ, ഡോ. ജെ. ആശ, ആശാ പ്രസാദ്, രാജു നന്ദനം, രാജേഷ്, എം. മോഹൻപിള്ള, സി.പി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ടി​. വിഷ്ണുരാജ് ലഹരി വിരുദ്ധ ക്ലാസെടുത്തു. കഴിഞ്ഞ ദിവസം കിഴവൂർ എസ്.എൻ പബ്ലിക് സ്കൂളിൽ നടന്ന ക്യാമ്പയിൻ ഉദ്ഘാടനം കണ്ണനല്ലൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി. രാജേഷ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഗംഗാ രാജൻ അദ്ധ്യക്ഷത വഹിച്ചു. മെന്റലിസ്റ്റും വേൾഡ് റെക്കാഡ് ജേതാവുമായ രാജേഷ് മഹേശ്വർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി​. വിഷ്ണുരാജ് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.