kundra
സിദ്ദിഖ്


കൊല്ലം: സ്‌കൂട്ടർ നൽകാത്തതിന്റെ വിരോധത്തിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പുഴ ആലുംമൂട് എല്ലുകുഴി നഗർ സിദ്ദിഖ് മൻസിലിൽ സിദ്ദിഖ് (32) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത് പിടിയിലായത്.

14 ന് വൈകിട്ട് നാലിന് എല്ലുകുഴി കോളനിക്ക് സമീപത്തായി​രുന്നു ആക്രമണം. വെള്ളിമൺ പൂജപ്പുര എള്ളിവിള വീട്ടിൽ മനു മോഹനാണ് മർദ്ദനമേറ്റത്. പ്രതികൾ സ്‌കൂട്ടർ ഓടിക്കാൻ ചോദിച്ചെങ്കിലും മനു നൽകിയില്ല. ഇതിന്റെ വിരോധത്തിൽ എല്ലുകുഴി കോളനിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന മനുവിനെ പ്രതികൾ തടഞ്ഞുനിറുത്തി. തുടർന്ന് സമീപത്തെ തോട്ടത്തിലെത്തിച്ച് സിദ്ദിഖ്, സിബിൻ എന്നിവർ ചേർന്ന് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. കുണ്ടറ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ ശ്യാമ, ബിൻസ് രാജ്, എ.എസ്.ഐ സുധീന്ദ്ര ബാബു, സി.പി.ഒമാരായ രാജേഷ്, സുനിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.