 
കരുനാഗപ്പള്ളി:ദേശീയപാതയിൽ പുതിയകാവ് മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് കേരളകോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബിജു മൈനാഗപ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ സി.മോഹനൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വജിത്ത്, സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഈച്ചം വീട്ടിൽ നിയാസ് മുഹമ്മദ്, കുറ്റിയിൽ നാസർ, തോപ്പിൽ അനിൽ, മധു എന്നിവർ സംസാരിച്ചു. കുറ്റിയിൽ നാസർ (പ്രസിഡന്റ്), രാധാകൃഷ്ണപിള്ള (വൈസ് പ്രിസഡന്റ്) ഷാജി ഹൈലൈറ് (ജനറൽ സെക്രട്ടറി), അജയകുമാർ. (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.