കരുനാഗപ്പള്ളി: ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്നും നാളെയുമായി കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസിൽ നടക്കും. ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനാകും. സമാപന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപജില്ലയിൽ എൽ.പി തലത്തിൽ 48 സ്‌കൂളുകളും യു.പി തലത്തിൽ 28 സ്‌കൂളുകളും ഹൈസ്‌കൂൾ തലത്തിൽ 18 സ്‌കൂളുകളും ഹയർ സെക്കൻഡറി തലത്തിൽ എട്ടു സ്‌കൂളുകളും മേളയിൽ മാറ്റുരയ്ക്കും. രണ്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.