കൊട്ടാരക്കര: എസ്.എൻ. ഡി.പി യോഗം 852-ാം നമ്പർ കൊട്ടാരക്കര ടൗൺ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖാ കമ്മിറ്റി അംഗം പടിഞ്ഞാറ്റിൻകര പുളിവിള വീട്ടിൽ സത്യശീലന്റെ മകളുടെ ചികിത്സയ്ക് വേണ്ടി സ്വരൂപിച്ച ചികിത്സാ സഹായ ധനം യൂണിയൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ സത്യശീലന് കൈമാറി. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനാണ് ശാഖാ കമ്മിറ്റിക്കുവേണ്ടി തുക കൈമാറിയത്. ചടങ്ങിൽ പി.ആർ. ഉദയകുമാർ, എൻ. സുദേവൻ, വലിയത്ത് രാജശേഖരൻ, സൂരജ്, ആദിയഴികത്ത് മോഹനൻ എന്നിവർ പങ്കെടുത്തു.