kelu

കൊല്ലം: പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമവും മെച്ചപ്പെട്ട ജീവിതവുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പട്ടികജാതി മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക ഘടക പദ്ധതികളുടെ (എസ്.സി.പി) ജില്ലാതല ഉദ്ഘാടനം ജയൻ സ്മാരക ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം പദ്ധതി വിശദീകരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ്. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.