കൊല്ലം: 'യുവജനശക്തി ലഹരിക്കെതിരെ' എന്ന സന്ദേശവുമായി പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന യു.കെ.എഫ് മിനി മാരത്തൺ നാളെ നടക്കും. വൈകിട്ട് 3ന് പാരിപ്പള്ളി ജംഗ്ഷനിൽ കേരള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ജി. സഞ്ജീവ്, പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ എ. നിസാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്യും. കേരള പൊലീസ് വോളീബോൾ ടീം ക്യാപ്ടൻ ടി.എൻ. മുഹമ്മദ് ഇഖ്ബാൽ വശിഷ്ടാതിഥിയാകും. പരിപാടിയിൽ 2000ൽ പരം കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും പാരിപ്പള്ളി പൊലീസും എക്സൈസ് പ്രതിനിധികളും പാരിപ്പള്ളി പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തകരും സ്കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. യ.കെ.എഫ് സ്റ്റുഡന്റ്സ് കൗൺസിലിന്റെയും സ്റ്റാഫ് വെൽഫെയർ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ യു.കെ.എഫ് കോളേജിൽ സമാപിക്കും.